പ്രിയേ നോക്കു..
മഞ്ഞുറഞ്ഞ ഈ പ്രഭാതത്തില്‍
മരവിച്ച വികാരങ്ങള്‍ പിന്നോട്ടു വലിക്കുമ്പോള്‍
നിന്റെയീ റോസാപ്പൂ. !!!
ദൂരെ മേഘാവൃത ഹിമശൃംഗങ്ങളെ സാക്ഷിയാക്കി
തുടിക്കും ഹൃദയം തൊട്ട്
ഒരു മൂളിപ്പാട്ട് നിനക്കായി എസ്.എം എസ് ചെയ്യുകയാണ്
കാഴ്ച്ചയ്ക്ക് വെള്ളെഴുത്ത് ബാധിച്ച കാലം
കേള്‍വിക്ക് കാസ രോഗവും
ഓര്‍മ്മകളില്‍ ഉഷ്ണരോഗവും
അനുഭവങ്ങളില്‍ അസ്ഥിസ്രാവവുമായി നമ്മള്
കാറ്റില്ലാതെ കുളിരില്ലാതെ മൊബൈല്‍ ചെയ്യപ്പെടുന്ന
പ്രണയ വികാരങ്ങള്‍ക്കൊപ്പം
നീയും ഞാനും കറ്റാടി കൊമ്പത്ത് .
നോക്കു നഞ്ചുണ്ടസ്വാമി മരിച്ചു
അറിയൂ.. . . .
കൊല്ലുകയായിരുന്നു
അഴിമതിയുടെ ആ രാക്ഷസ കനാല്‍
മുഴുപ്പട്ടിണിയുടെ ഉഷ്ണ ജല വാഹിനി
അയാള്‍ക്ക് മേല്പതിക്കയായിരുന്നു . . .
ചിരിക്കേണ്ട.!!!
നിനക്ക് നഞ്ചാമണിയുടെ മുഖമാണ്
ചാമരാജനഗറിലെ ഏതോ ചേരിയില്‍
ചാക്കുമറയ്ക്കുള്ളില്
പട്ടിണിക്കണ്ണുകളെ വേവിച്ചങ്ങനെ നീ
മരണം തുന്നിയ മോഹചിറകേറി ഞാന്‍
സോറി...
ഈ വാലെന്റെയിന്‍സ് ഡേയില്‍
നമുക്ക് പ്രാക്ടിക്കലാകാം
നമുക്കീ കഫേ.. പിസ്സാ
പിന്നെ ..................................
Saturday, May 17, 2008
Wednesday, April 30, 2008
പുഴയ്ക്കും എനിയ്ക്കും പറയാനുള്ളത്
പുഴയ്ക്കും എനിയ്ക്കും പറയാനുള്ളത്
കീഴടങ്ങലിന്റെ ചുരുണ്ടു കൂടലാണ്.
പക്ഷേ എന്റെ കീഴടങ്ങല്‍
ഭീരുത്വത്തിന്റെ ആരംഭവും
പുഴയുടേത്
വശപ്പെടലിന്റെ അവസാനവും .
പ്രണയവേഥയായി പുഴ
പ്രളയവേഗങ്ങളില് പുഴ
പുഴയൊഴുകുമിടങ്ങളില് പ്രണയമന്വേഷിച്ചപ്പോള്
കാട്ടുവള്ളികള്‍ എന്നെ ഭയപ്പാടോടെ നേരിട്ടു
വെളളാരം കല്ലുകള്‍ തലതല്ലിചിതറി
പിഴച്ചുപോകുന്ന പ്രണയങ്ങളുടെ തോഴി-പുഴ .
പുഴയെ പ്രണയിച്ച ചന്ദ്രന്
പഴകിയ പുഴക്കാഴ്ചകളില് വിരക്തനായി. . . .
ചൈനീസ് ചാനലില്‍ പ്രണയം പുഴനിലാവില്
പിഴച്ചുപോയിപ്രണയ ഞരമ്പുകള്‍.
പുഴയെ പ്രണയിക്കുമ്പോള്‍
ഞാന്‍ പൗരുഷത്തിന്റെ ചതുപ്പുനിലങ്ങളില്‍
പതറി പൂണ്ടു പോകുന്നു
അപ്പോള്‍ പുഴ ശിഥിലശരവേഗങ്ങളില്
മണ്ണിന്റെ ദ്രവസുപ്തനിദ്രയായി
പ്രണയപാനങ്ങളില്
പാടത്തേയ്ക്കും പള്ളിക്കൂടങ്ങളിലേയ്ക്കും.
ഞാന്‍ പ്രണയപരവശനായി
മണ്ണിന്റെ കൊടും ചൂടില്‍
പെപ്സിയ്ക്കായി വരണ്ടു കിടന്നു
പ്രണയരാശി കെട്ട ചുണ്ടുകള്‍ കോടുമ്പോള്
പുഴ- ദാഹാര്‍ത്ത യമുന
മണ്ണിന്റെ മാറില്‍ പട്ടടവെച്ചൊടുങ്ങി
പുഴ- പുളയുന്നൊരാര്ദ്ര നീരാവിയായി
നിന്റെ നിഴലില്‍.
കീഴടങ്ങലിന്റെ ചുരുണ്ടു കൂടലാണ്.
പക്ഷേ എന്റെ കീഴടങ്ങല്‍
ഭീരുത്വത്തിന്റെ ആരംഭവും
പുഴയുടേത്
വശപ്പെടലിന്റെ അവസാനവും .
പ്രണയവേഥയായി പുഴ
പ്രളയവേഗങ്ങളില് പുഴ
പുഴയൊഴുകുമിടങ്ങളില് പ്രണയമന്വേഷിച്ചപ്പോള്
കാട്ടുവള്ളികള്‍ എന്നെ ഭയപ്പാടോടെ നേരിട്ടു
വെളളാരം കല്ലുകള്‍ തലതല്ലിചിതറി
പിഴച്ചുപോകുന്ന പ്രണയങ്ങളുടെ തോഴി-പുഴ .
പുഴയെ പ്രണയിച്ച ചന്ദ്രന്
പഴകിയ പുഴക്കാഴ്ചകളില് വിരക്തനായി. . . .
ചൈനീസ് ചാനലില്‍ പ്രണയം പുഴനിലാവില്
പിഴച്ചുപോയിപ്രണയ ഞരമ്പുകള്‍.
പുഴയെ പ്രണയിക്കുമ്പോള്‍
ഞാന്‍ പൗരുഷത്തിന്റെ ചതുപ്പുനിലങ്ങളില്‍
പതറി പൂണ്ടു പോകുന്നു
അപ്പോള്‍ പുഴ ശിഥിലശരവേഗങ്ങളില്
മണ്ണിന്റെ ദ്രവസുപ്തനിദ്രയായി
പ്രണയപാനങ്ങളില്
പാടത്തേയ്ക്കും പള്ളിക്കൂടങ്ങളിലേയ്ക്കും.
ഞാന്‍ പ്രണയപരവശനായി
മണ്ണിന്റെ കൊടും ചൂടില്‍
പെപ്സിയ്ക്കായി വരണ്ടു കിടന്നു
പ്രണയരാശി കെട്ട ചുണ്ടുകള്‍ കോടുമ്പോള്
പുഴ- ദാഹാര്‍ത്ത യമുന
മണ്ണിന്റെ മാറില്‍ പട്ടടവെച്ചൊടുങ്ങി
പുഴ- പുളയുന്നൊരാര്ദ്ര നീരാവിയായി
നിന്റെ നിഴലില്‍.
Subscribe to:
Posts (Atom)