Wednesday, April 30, 2008

പുഴയ്‌ക്കും എനിയ്‌ക്കും പറയാനുള്ളത്‌

പുഴയ്‌ക്കും എനിയ്‌ക്കും പറയാനുള്ളത്‌
കീഴടങ്ങലിന്റെ ചുരുണ്ടു കൂടലാണ്‌.
പക്ഷേ എന്റെ കീഴടങ്ങല്
‍ഭീരുത്വത്തിന്റെ ആരംഭവും
പുഴയുടേത്‌
വശപ്പെടലിന്റെ അവസാനവും .
പ്രണയവേഥയായി പുഴ
പ്രളയവേഗങ്ങളില്‍ പുഴ
പുഴയൊഴുകുമിടങ്ങളില്‍ പ്രണയമന്വേഷിച്ചപ്പോള്
‍കാട്ടുവള്ളികള്‍ എന്നെ ഭയപ്പാടോടെ നേരിട്ടു
വെളളാരം കല്ലുകള്‍ തലതല്ലിചിതറി
പിഴച്ചുപോകുന്ന പ്രണയങ്ങളുടെ തോഴി-പുഴ .
പുഴയെ പ്രണയിച്ച ചന്ദ്രന്‍
പഴകിയ പുഴക്കാഴ്‌ചകളില്‍ വിരക്തനായി. . . .
ചൈനീസ്‌ ചാനലില്‍ പ്രണയം പുഴനിലാവില്
‍പിഴച്ചുപോയിപ്രണയ ഞരമ്പുകള്‍.
പുഴയെ പ്രണയിക്കുമ്പോള്
‍ഞാന്‍ പൗരുഷത്തിന്റെ ചതുപ്പുനിലങ്ങളില്‍
പതറി പൂണ്ടു പോകുന്നു
അപ്പോള്‍ പുഴ ശിഥിലശരവേഗങ്ങളില്‍
മണ്ണിന്റെ ദ്രവസുപ്‌തനിദ്രയായി
പ്രണയപാനങ്ങളില്
‍പാടത്തേയ്‌ക്കും പള്ളിക്കൂടങ്ങളിലേയ്‌ക്കും.
ഞാന്‍ പ്രണയപരവശനായി
മണ്ണിന്റെ കൊടും ചൂടില്
‍പെപ്‌സിയ്‌ക്കായി വരണ്ടു കിടന്നു
പ്രണയരാശി കെട്ട ചുണ്ടുകള്‍ കോടുമ്പോള്
‍പുഴ- ദാഹാര്‍ത്ത യമുന
മണ്ണിന്റെ മാറില്‍ പട്ടടവെച്ചൊടുങ്ങി
പുഴ- പുളയുന്നൊരാര്‍ദ്ര നീരാവിയായി
നിന്റെ നിഴലില്‍.

11 comments:

പാമരന്‍ said...

പുഴയെ ഇഷ്ടപ്പെട്ടു..

sunilfaizal@gmail.com said...

എടാ നിന്റെ ലോല ഹൃദയത്തിനുള്ളില്‍ ഒരു കവി ഉള്ളത് ഇപ്പൊ അറിഞ്ഞു. എന്താ വെളിപ്പെടാനൊരു മടി ...ആശംസകള്‍ ..കവിതയില്‍ നൊമ്പരമുണ്ട് . ..വരികള്‍ ഒന്നൂടെ പാകപെടുതിയാല്‍ കൂടുതല്‍ നന്നാവും ..കോഴിക്കോട് ബ്ലോഗ് അക്കാദമിയില്‍ ലിങ്ക് കൊടുക്കുന്നുണ്ട്

കണ്ണൂരാന്‍ - KANNURAN said...

ആദ്യ പോസ്റ്റില്‍ തന്നെ നല്ലൊരു കവിത, ഇതില്‍ പരം നല്ല തുടക്കം എവിടെ കിട്ടും? കവിതയെ ഒന്നടുക്കി പെറുക്കി വച്ചിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ. ഇനിയും എഴുതൂ...

സതീഷ്‌ പൂല്ലാട്ട്‌ said...

പുതിയ ബ്ലോഗര്‍ എന്നതിനപ്പുറം നല്ല പ്രാധാന്യം ഇതിനുണ്ടല്ലൊ, ഏറെ മനോഹരമായ വരികളുമായാണല്ലൊ ഇതു പ്രസവിച്ചു വീണ്‌ത്‌. അഭിനന്ദനങ്ങള്‍.

ഏറനാടന്‍ said...

ലോലഹൃദയാ സ്വാഗതം. നല്ല സെറ്റിംഗ്സ്. എങ്ങനെ ഒപ്പിച്ചു? :)

കുറുമാന്‍ said...

ബൂലോകത്തിലേക്ക് സ്വാഗ്തം.

കവിത നന്നായിരിക്കുന്നു.

ചിതല്‍ said...

പുഴയെ ശരിക്കും ഇഷ്ടപെട്ടു. നന്നായിട്ടുണ്ട്...

Shajith said...

നല്ല Layout.

Areekkodan | അരീക്കോടന്‍ said...

ലോലഹൃദയാ നല്ല സെറ്റിംഗ്സ്.അഭിനന്ദനങ്ങള്‍.
അഭിനന്ദനങ്ങള്‍.
അഭിനന്ദനങ്ങള്‍.
അഭിനന്ദനങ്ങള്‍.
അഭിനന്ദനങ്ങള്‍.

Biju Nilgiris said...

വാക്കുകള് കൊണ്ട് മഴവില്ല് തീര്ക്കാന് പറ്റുന്നത് ഹൃദയത്തില് ദൈവത്തിന്റെ കൊയോപ്പുള്ളവര്ക്ക് മാത്രം ആണ് എന്ന് എവിടെയോ വായിച്ചിട്ടുണ്ട് .............
വരികളേക്കാള് ഇഷ്ടപെട്ടത്....ലേ ഔട്ട് ആണ്.......
അഭിനന്ദനം.....

മഴയുടെ മകള്‍ said...

ലോലഹൃദയന്‍... പേരു കൊള്ളാം.... പുഴയും കൊള്ളാം... ടെംപ്ലേറ്റും കേട്ടോ.. ആദ്യമായാണ്‌ ഇതു വഴി വരുന്നത്‌